Wednesday, November 30, 2011

നീലിച്ച കിനാവ്


21. നീലിച്ച കിനാവ്

എല്ലാവരും സ്വപ്നം കാണുന്നുണ്ട്.
ഞാനും സ്വപ്നം കാണാറുണ്ട്.
ഒരു വ്യത്യാസമാണുള്ളത്:
ഇന്നലെക്കണ്ട സ്വപ്നത്തിന്റെ ബാക്കിയാണ്
ഇന്നു ഞാന്‍ കാണുന്നത്.
മറ്റു വാക്കില്‍പ്പറഞ്ഞാല്‍
ഒരു സ്വപ്നമേ ഞാന്‍ കണ്ടിട്ടുള്ളു:
അത് കണ്ടു കഴിഞ്ഞിട്ടുമില്ല.
ഞാന്‍ തന്നെയാണെന്റെ കിനാക്കളെ
നിയന്ത്രിക്കുന്നത്.
കഥ...
തിരക്കഥ...
സംവിധാനം...
സംഭാഷണം...
രചന...
സംഗീതം... ഒക്കയും എന്റേത്.
കാണുവാനും ഞാന്‍ മാത്രം.
ഓര്‍മ്മയില്‍ അതിശയം ജനിപ്പിക്കുന്നതും,
അറിഞ്ഞുകൂടാത്തതുമായ അത്ഭുതമിനിയാണ്:
കരണ്ടുപോയപ്പോള്‍,
ഇന്നലെ,
സ്വപ്നങ്ങള്‍ നിലച്ചുപോയതെങ്ങനെ!!

No comments:

Post a Comment